30 April, 2026 02:28:06 PM


കന്യാകുമാരിയില്‍ വിനോദ യാത്രയ്​ക്കെത്തിയ മലയാളി സഹോദരിമാര്‍ മരിച്ചനിലയില്‍



കന്യാകുമാരി: കന്യാകുമാരിയില്‍ വിനോദയാത്രയ്ക്കായി എത്തിയ മലയാളികള്‍ മരിച്ച നിലയില്‍. കോട്ടയം സ്വദേശികളായ മീര ഫിലിപ്പും (35) സഹോദരി ആനി ഫിലിപ്പു(32)മാണ് മരിച്ചത്. ഹോട്ടലില്‍ നിന്നിറങ്ങിയ ഇവര്‍ തിരികെ എത്താതിരുന്നതിനെ തുടര്‍ന്ന് കുടുംബം പരാതി നല്‍കുകയായിരുന്നു. ഇതില്‍ പൊലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മധുരയും രാമേശ്വരവും സന്ദര്‍ശിച്ച ശേഷമാണ് ഇവര്‍ കന്യാകുമാരിയില്‍ എത്തിയത്. പതിനഞ്ചു വര്‍ഷമായി അമേരിക്കയില്‍ താമസക്കാരാണ്. ഇന്നലെ വൈകുന്നേരമാണ് ഇവരെ കാണാതെയായത്. വൈകുന്നേരം ഹോട്ടല്‍ മുറിയില്‍ നിന്നിറങ്ങിയ ഇവരെ ഫോണില്‍ കിട്ടാതായതോടെയാണ് ബന്ധുക്കള്‍ പൊലീസില്‍ വിവരം അറിയിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 943