29 April, 2026 11:34:33 AM


മോട്ടോർ നന്നാക്കാൻ കിണറ്റിൽ ഇറങ്ങി; റിട്ട. ആർമി ഉദ്യോഗസ്ഥൻ ശ്വാസംമുട്ടി മരിച്ചു



നിലമ്പൂർ: മോട്ടോർ നന്നാക്കാനായി കിണറ്റിലിറങ്ങിയ റിട്ട. ആർമി ഉദ്യോഗസ്ഥൻ ഓക്സിജൻ ലഭിക്കാതെ ശ്വാസംമുട്ടി കിണറ്റിൽ വീണുമരിച്ചു. വലമ്പുറം സ്വദേശിയായ ജോസ് (ചാക്കോ- 55) ആണ് മരിച്ചത്. കിണറിനുള്ളിലെ വായുസഞ്ചാരമില്ലായ്മ മൂലം ശ്വാസതടസം അനുഭവപ്പെട്ട് ഇയാൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ പുറത്തെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലമ്പൂർ ഗവൺമെന്റ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ശ്വാസതടസ്സം അനുഭവപ്പെട്ട് കിണറ്റിൽ വീണ ജോസിനെ വീട്ടുകാർ വിവരമറിയിച്ചതനുസരിച്ച് എത്തിയ അ​ഗ്നിരക്ഷാസേനയാണ് പുറത്തെടുത്തത്. പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്നാണ് മരണപ്പെട്ടത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 928