28 April, 2026 01:46:14 PM


കോതമംഗലം താലൂക്ക് ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റന്‍റിന് നേരെ മർദനം



കൊ​ച്ചി: കോ​ത​മം​ഗം​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റി​ന് മ​ർ​ദ​നം. അ​ടി​പി​ടി​ക്കേ​സി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യ്ക്കാ​യി വ​ന്ന​യാ​ളെ കാ​ണാ​നെ​ത്തി​യ​യാ​ളാ​ണ് മ​ർ​ദി​ച്ച​ത്. കോ​ത​മം​ഗ​ലം കാ​ളി​പ​റ​മ്പി​ൽ ജോ​ജി ജോ​ർ​ജി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ജോ​ജി​യു​ടെ ത​ല​യ്ക്കും ചു​ണ്ടി​നും പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തി​ൽ തൃ​ക്കാ​രി​യൂ​ർ സ്വ​ദേ​ശി അ​നീ​ഷി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തി​ങ്ക​ളാ​ഴ്ച രാ​ത്രി 10.30നാ​ണ് സം​ഭ​വം. പ​രി​ക്കേ​റ്റ​യാ​ളെ കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​ത്തി​യ ഇ​യാ​ളെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ ത​ട​ഞ്ഞു. ഇ​തേ​ച്ചൊ​ല്ലി വാ​ക്കേ​റ്റ​വും തു​ട​ർ​ന്ന് സം​ഘ​ർ​ഷ​വു​മു​ണ്ടാ​കു​ക​യാ​യി​രു​ന്നു. മ​ർ​ദ​ന​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ പ്ര​തി​ഷേ​ധ യോ​ഗം സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 922