27 April, 2026 10:45:33 AM
മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

തൂശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. തൃശൂർ കുണ്ടന്നൂർ സ്വദേശി രാകേഷ് ആണ് മരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു രാകേഷ്. ഇതോടെ അപകടത്തിൽ ജീവൻ നഷ്ടമായവരുടെ എണ്ണം 17 ആയി ഉയർന്നു.






