26 April, 2026 08:46:30 PM
ഗുജറാത്തിൽ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം പെട്ടിയിലാക്കി സിമന്‍റ് ഒഴിച്ച് മൂടി ഭർത്താവ്

അഹമ്മദാബാദ്: ഗുജറാത്തില്‍ ഭാര്യയെ കൊലപ്പെടുത്തി പെട്ടിയിലാക്കി ഭര്‍ത്താവ്. സൂറത്തിലാണ് സംഭവം. കൊലപാതകത്തിന് ശേഷം മൃതദേഹം പെട്ടിയിലാക്കി സിമന്റ് ഒഴിച്ചുവയ്ക്കുകയും ചെയ്തു. ഡയറ്റീഷ്യനായ ശില്‍പ സാല്‍വിയാണ് കൊല്ലപ്പെട്ടത്. ശില്‍പയുടെ ഭര്‍ത്താവ് വിശാല്‍ സാല്‍വി ഒളിവിലാണ്.
ഏപ്രില്‍ ഇരുപതിനായിരുന്നു വിശാല്‍ ക്രൂരകൃത്യം നടത്തിയത്. തുടര്‍ന്ന് ശില്‍പയുടെ മൃതദേഹം വിശാല്‍ ഒരു മരപ്പെട്ടിയിലാക്കി സലബത്പുരയിലെ തന്റെ പഴയ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. ശേഷം മൃതദേഹം മരം കൊണ്ട് നിര്‍മ്മിച്ച പെട്ടിയിലാക്കുകയും സംശയം തോന്നാതിരിക്കാന്‍ അതിനുമുകളില്‍ സിമന്റ് ഒഴിച്ചുവയ്ക്കുകയുമായിരുന്നു.
പതിനഞ്ചുവര്‍ഷം മുന്‍പ് വിവാഹിതരായ ദമ്പതികള്‍ സൂറത്തിലെ ഗോദധാരയിലായിരുന്നു മകനോടൊപ്പം താമസിച്ചിരുന്നത്. പൊലീസ് പറയുന്നത് പ്രകാരം, ഏപ്രില്‍ ഇരുപതിന് ഗോദധാര പൊലീസ് സ്റ്റേഷനിലെത്തി വിശാല്‍ ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് മകന് ഒരു കത്തെഴുതിവെച്ച് ഇയാള്‍ അപ്രത്യക്ഷനാവുകയായിരുന്നു.
കത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സലബത്പുരയിലെ പഴയ വീട്ടിലെത്തിയതോടെയാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്. ഒളിവിലുളള പ്രതിയെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ട്. കൊലപാതകത്തിന് പിന്നിലെ കാരണവും കുറ്റകൃത്യത്തില്‍ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതും കണ്ടെത്താന്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.





