26 April, 2026 08:29:11 PM


വിദ്യാര്‍ഥിനിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; 22 കാരന്‍ അറസ്റ്റില്‍



കൊച്ചി: നിയമ വിദ്യാര്‍ത്ഥിനിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ 22കാരന്‍ പിടിയില്‍. മൂവാറ്റുപുഴ ആനിക്കാട് ശശികല ഭവനില്‍ അശ്വിന്‍ രാജീവിനെയാണ് എടത്തല പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 22-നായിരുന്നു കേസിനാസ്പദമായ സംഭവം. ഉച്ചയ്ക്ക് 1.30-ന് മണലിമുക്ക്-തേവക്കല്‍ റോഡിലൂടെ നടന്നുപോവുകയായിരുന്ന വിദ്യാര്‍ത്ഥിനിയ്ക്കു നേരെ ഇലക്ട്രിക് സ്‌കൂട്ടറിലെത്തിയ പ്രതി നഗ്നത പ്രദര്‍ശിപ്പിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിനിയെ കടന്നുപിടിക്കാനും ഇയാള്‍ ശ്രമിച്ചു. സ്‌കൂട്ടറിന്റെ നമ്പറുള്‍പ്പെടെ വെച്ചാണ് വിദ്യാര്‍ത്ഥിനി പരാതി കൊടുത്തത്. എടത്തല പഞ്ചായത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറ ഉള്‍പ്പടെ പരിശോധിച്ചാണ് പ്രതിയിലേക്ക് പൊലീസ് എത്തിയത്. ഇയാളെ ആലുവ കോടതി റിമാന്‍ഡ് ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K