20 April, 2026 11:51:25 AM


കൊടകരയിൽ എട്ടു വയസുകാരൻ്റെ മരണം പാമ്പിൻ വിഷം ഉള്ളില്‍ ചെന്ന്; പോസ്റ്റുമോർട്ടം റിപ്പോര്‍ട്ട് പുറത്ത്



തൃശൂർ: കൊടകരയിൽ എട്ട് വയസുകാരൻ വീടിനുള്ളിൽ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. മരണം പാമ്പിന്റെ വിഷം ഉള്ളിൽ ചെന്നെന്ന് കണ്ടെത്തി. സിൽജോയുടെ മകൻ ആൽജോ ആണ് മരിച്ചത്. കുട്ടി മരണപ്പെട്ടതിന് പിന്നാലെ സംശയങ്ങളും ദുരൂഹതയും ഉണ്ടായിരുന്നു. ആൽജോയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. പാമ്പുകടിയേറ്റ ആൽജോയുടെ സഹോദരൻ ആനോഷ് ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

കുട്ടിയുടെ മരണത്തിന് മരണകാരണം ശംഖ് വരയന്റെ കടിയേറ്റത് തന്നെയാണെന്ന് പോസ്റ്റ്മോർട്ടം പരിശോധനയിൽ കണ്ടെത്തി. അവശനിലയിൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ ആദ്യം ഭക്ഷ്യവിഷബാധയാണ് എന്നായിരുന്നു കുടുംബം അറിയിച്ചത്. തുടർന്ന് ഡോക്ടർമാർ നടത്തിയ വിശദമായ പരിശോധനയിൽ വിഷം ഉള്ളിൽ ചെന്നതിൻ്റെ ലക്ഷണങ്ങളും കാലിൽ മുറിപ്പാടുകളും കണ്ടെത്തി. തുടർന്ന് കുട്ടിയുടെ ബന്ധുക്കൾ വീട്ടിൽ നടത്തിയ പരിശോധനയിൽ കുട്ടിയുടെ കിടപ്പുമുറിയിൽ നിന്ന് പാമ്പിനെ കണ്ടെത്തിയിരുന്നു. കടമ്പോട് എഎൽപി സ്കൂളിലെ വിദ്യാർഥികളാണ് മരിച്ച ആൽജോയും സഹോദരൻ അനോഷും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K