17 April, 2026 08:31:29 PM
വാൽപ്പാറയിൽ മിനിവാൻ കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മലയാളികൾക്ക് ദാരുണാന്ത്യം

വാൽപ്പാറ: പൊള്ളാച്ചി വാൽപ്പാറയിൽ മിനിവാൻ കൊക്കയിലേക്ക് മറിഞ്ഞ് 8 മലയാളികൾ മരിച്ചു.പൊള്ളാച്ചി-വാൽപ്പാറ റോഡിലെ പതിമൂന്നാം ഹെയർപിൻ വളവിലാണ് അപകടം.മലപ്പുറത്തുനിന്ന് വിനോദയാത്രയ്ക്കെത്തിയ അധ്യാപക സംഘമാണ് അപകടത്തിൽപെട്ടത്.
മലപ്പുറം പാങ് ചേണ്ടി പാറമ്മൽ എൽ പി സ്കൂളിലെ അധ്യാപകരാണിവർ. മരിച്ചവരിൽ ഏഴ് സ്ത്രീകളും ഒരു പുരുഷനും ഉൾപ്പെടുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. അപകടസമയത്ത് ഡ്രൈവർ ഉൾപ്പെടെ 13 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ നിലവിൽ പൊള്ളാച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അജിത (54, HM- പുലാമന്തോൾ സ്വദേശി),റംല (52 - അധ്യാപിക - പാങ്ങ് സ്വദേശി),സുഹറ (43 - അധ്യാപിക - പാങ്ങ് സ്വദേശി),ആശ (41 - അധ്യാപിക - പാങ്ങ് സ്വദേശി), മജീദ് (43 - അധ്യാപകൻ - പാങ്ങ് സ്വദേശി),സാജിത( 45 - അധ്യാപിക - പാങ്ങ് സ്വദേശി),ഷക്കീല (37 - GUPS പാങ്ങ് - അധ്യാപിക),നൗഷാദ് (39 - ഡ്രൈവർ),റുഖിയ (39), ഹിഷാം (12), ഷഹദിൻ 11, മസ്നീൻ (10) എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്.
നിയന്ത്രണം വിട്ട മിനിവാൻ റോഡിലെ സംരക്ഷണ ഭിത്തി തകർത്ത് വനമേഖലയിലെ 800 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. വാൻ പൂർണമായും തകർന്നു.






