16 April, 2026 12:40:38 PM
നാവായികുളത്ത് നിർത്തിയിട്ടിരുന്ന ക്രെയിനിന് പിന്നിൽ സ്കൂൾ ബസ് ഇടിച്ചു; ബസ് ഡ്രൈവർ മരിച്ചു

തിരുവനന്തപുരം: കല്ലമ്പലം നാവായികുളത്ത് നിർത്തിയിട്ടിരുന്ന ക്രെയിനിന് പിന്നിൽ സ്കൂൾ ബസ് ഇടിച്ച് ബസ് ഡ്രൈവർ മരിച്ചു. കല്ലമ്പലം സ്വദേശി ഷാജിയാണ് മരിച്ചത്. ബസ്സിലുണ്ടായിരുന്ന മറ്റ് അഞ്ച് പേർക്ക് പരിക്കേറ്റു. കല്ലമ്പലം ഭാഗത്തേക്ക് അധ്യാപകരുമായി പോകുകയായിരുന്ന അയിരൂർ എംജിഎം സ്കൂളിലെ ബസ്സാണ് തട്ടുപാലത്തിന് സമീപം അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ മറ്റുള്ളവരെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.






