10 April, 2026 03:20:25 PM
സഭക്ക് വേണ്ടെങ്കിൽ സഭയേയും വേണ്ടെന്ന് വയ്‌ക്കേണ്ടി വരും- ഷോൺ ജോർജ്

കോട്ടയം: കത്തോലിക്കാ സഭയിലെ ഒരു വിഭാഗത്തിനും ദീപിക പത്രത്തിനുമെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും പാലായിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ ഷോൺ ജോർജ് രംഗത്ത്. സഭയ്ക്ക് ബിജെപി വിരുദ്ധ നിലപാടാണെങ്കിൽ, തിരിച്ചും നിലപാട് മറ്റേണ്ടി വരും. ചിലർക്കായി വിടുപണി ചെയ്യുന്നവർ സഭയിലുണ്ട്. ദീപിക പത്രവും ആ നിലപാടാണ് സ്വീകരിക്കുന്നത്. കെ സി വേണുഗോപാലിനെയും ജോസ് കെ മാണിയേയും കൊണ്ട് സഭക്ക് എന്ത് പ്രയോജനം ഉണ്ടായി? എഫ്സിആർഎ ബില്ല് മാറ്റിവച്ചത് ഞങ്ങളുടെ സമ്മർദപ്രകാരമാണ്. സഭക്ക് വേണ്ടെങ്കിൽ സഭയേയും വേണ്ടെന്ന് വയ്‌ക്കേണ്ടി വരുമെന്നും ഷോൺ ജോർജ് പറഞ്ഞു. മാണി സി കാപ്പനുള്ള ഷോൺ ജോർജിന്റെ മറുപടി ഇങ്ങനെ- '65000ൽ പരം വോട്ട് എവിടുന്ന് കിട്ടുമെന്ന് പറഞ്ഞാൽ നന്നായിരുന്നു. കാപ്പൻ്റെ വോട്ട് 35000ൽ താഴരുതേയെന്നാണ് പ്രാർത്ഥന. ബൂത്തിലിരിക്കാൻ പോലും ആളില്ലായിരുന്നു. 55000ൽ പരം വോട്ട് എനിക്ക് കിട്ടും. ഭൂരിപക്ഷം എത്രയെന്ന് പറയുന്നില്ല'.





