29 March, 2026 08:07:52 PM


പാലക്കാട് എംഎൽഎ സ്ത്രീ സുരക്ഷയ്ക്ക് ഭീഷണി- നരേന്ദ്ര മോദി



പാലക്കാട്: കേരളത്തിലെ ചില കോൺ​ഗ്രസ് നേതാക്കൾ സ്ത്രീ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ത്രീകളെ ചൂഷണം ചെയ്യുന്ന നേതാക്കളെ സൂക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാലക്കാട് കോട്ടമൈതാനത്ത് നടന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ പരോക്ഷമായി വിമർശിച്ചത്.

പാലക്കാട് എംഎൽഎ സ്ത്രീസുരക്ഷയ്ക്ക് അപകടം സൃഷ്ടിക്കുകയാണ്. കോൺ​ഗ്രസ് എംഎൽഎയും നേതാവും തന്നെ സ്ത്രീകളോട് മോശമായി പെരുമാറി. ഇതാണ് കോൺ​ഗ്രസിന്റെ യഥാർത്ഥമുഖം. രണ്ട് പേരെയും പുറത്താക്കേണ്ടിവന്നു. സ്ത്രീവിരുദ്ധതയുടെ പേരിൽ പാർ‌ട്ടിയിൽ നിന്ന് പുറത്തായി. ഇവരെ സൂക്ഷിക്കണമെന്നാണ് കേരളത്തിലെ സ്ത്രീകളോട് പറയാനുള്ളത്. ബിജെപി എന്നും സ്ത്രീകളെ ആദരിക്കുകയും സംരക്ഷിക്കുയും ചെയ്യുന്ന പാർട്ടിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 941