16 March, 2026 06:52:27 PM
നിയമസഭാ തെരഞ്ഞെടുപ്പ്; കേരള കോൺഗ്രസ് എം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള കേരള കോൺഗ്രസ് എം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പാലായിൽ ജോസ് കെ മാണിയും ഇടുക്കിയിൽ റോഷി അഗസ്റ്റിനും മത്സരിക്കും. കടുത്തുരുത്തിയിലെ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി പാർട്ടിയിൽ അന്തിമഘട്ട ചർച്ച നടക്കുകയായിരുന്നു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മല ജിമ്മിയെയാണ് സ്ഥാനാർത്ഥിയായി തെരഞ്ഞെടുത്തത്.
കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥി പട്ടിക
പാല - ജോസ് കെ മാണി
കടുത്തുരുത്തി - നിർമ്മല ജിമ്മി
തൊടുപുഴ - സിറിയക് ചാഴിക്കാടൻ
പിറവം - സാബു കെ ജേക്കബ്
പെരുമ്പാവൂർ - ബേസിൽ പോൾ
ചാലക്കുടി - ബിജു ചിറയത്ത്
ഇരിക്കൂർ - മാത്യൂ കുന്നപ്പള്ളി
റാന്നി - പ്രമോദ് നാരായണൻ
ചങ്ങനാശ്ശേരി - ജോബ് മൈക്കിൾ
കാഞ്ഞിരപ്പള്ളി - എൻ ജയരാജ്
പൂഞ്ഞാർ - സെബാസ്റ്റ്യൻ കുളത്തുങ്കൽ
ഇടുക്കി - റോഷി അഗസ്റ്റിൻ






