31 October, 2016 04:29:46 PM
ആ സത്യം കൂട്ടുകാര്‍ക്കറിയാം - മണിയുടെ സഹോദരന്‍ രാമകൃഷ്ണന്‍
നുണപരിശോധനയുടെ ഫലം സത്യസന്ധമാവാന്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണെന്ന് കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞു. ചേട്ടന്‍റെ ഉള്ളില്‍ മാരകമായ മെഥനോള്‍ എങ്ങനെ എത്തി എന്ന് കൂട്ടുകാര്‍ക്കറിയാമെന്നും സംഭവ ദിവസം അവരാണ് രാവും പകലും കൂടെയുണ്ടായിരുന്നതെന്നും രാമകൃഷ്ണന്‍ പറഞ്ഞു.
നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ നുണപരിശോധന പൂര്‍ത്തിയായിരുന്നു. ലാബില്‍ കഴിഞ്ഞ 21ന് ആരംഭിച്ച നുണപരിശോന ശനിയാഴ്ചയാണ് പൂര്‍ത്തിയായത്. തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ വെച്ചായിരുന്നു ആറുപേര്‍ക്ക് പരിശോധന നടത്തിയത്.
'അവര്‍ ചെയ്തിട്ടില്ലെങ്കില്‍ അവര്‍ക്കറിയുന്ന സത്യം പുറത്തു പറയാന്‍ മടിക്കുന്നതെന്തിന്?
ആരെ രക്ഷിക്കാന്‍ ? മെഥനോള്‍ ഉപയോഗിച്ച് ഒരു മദ്യവും ഉണ്ടാക്കാറില്ല. എക്സൈസ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കിയതാണിത്.
ലൈസന്‍സോടെ പ്രത്യേക ആവശ്യത്തിന് ഉപയോഗിക്കേണ്ട ഈ ആസിഡ് ചേര്‍ത്തു കൊടുത്തതാണ്. എങ്ങനെ? ആര്?ക്ലോര്‍ പൈറി ഫോസ് എന്ന വിഷവും ഉള്ളില്‍ എത്തിയിട്ടുണ്ട്. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്.കേരള പോലീസിന് ഈ സത്യം പുറത്തു കൊണ്ടുവരാന്‍ സാധിക്കും? എന്നിട്ടും എന്തിന് വെറുതെ വലിച്ചു നീട്ടുന്നു? ആരാണ് ഇതിന്റെ പുറകില്‍? ദൈവമെ സത്യസന്ധനായി ജീവിച്ച സ്നേഹമുള്ള ഒരാളാണ് എന്‍റെ ചേട്ടന്‍ ... ദൈവം കാണുന്നുണ്ടാകുമല്ലോ എല്ലാം..' രാമകൃഷ്ണന്‍ പറഞ്ഞു.
മരിക്കുന്നതിന്റെ തലേന്ന് മണിയെ അബോധാവസ്ഥയില്‍ കണ്ടത്തെിയ ഒൗട്ട് ഹൗസ് ആയ പാഡിയില്‍ ഉണ്ടായിരുന്ന മാനേജര്‍ ജോബി, ഡ്രൈവര്‍ പീറ്റര്‍, സുഹൃത്തുക്കളും സഹായികളുമായ അനീഷ്, വിപിന്‍, മുരുകന്‍, അരുണ്‍ എന്നിവരെയാണ് പരിശോധനക്ക് വിധേയരാക്കിയത്. ഫലത്തിന് 15 ദിവസമെടുക്കും.