04 March, 2026 08:07:46 PM


ശ്രീലങ്കൻ തീരത്ത് ഇറാനിയൻ യുദ്ധക്കപ്പൽ അമേരിക്ക തകർത്തു



കൊളംബ: ശ്രീലങ്കൻ തീരത്ത് ഇറാനിയൻ നാവികസേനയുടെ യുദ്ധക്കപ്പലായ 'ഐറിസ് ദെന' സബ്‌മറൈൻ ആക്രമണത്തെത്തുടർന്ന് തകർന്നതായി റിപ്പോർട്ട്. അപകടത്തിൽ നൂറിലധികം പേരെ കാണാതാവുകയും 78 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ശ്രീലങ്കൻ നാവികസേനയെയും പ്രതിരോധ മന്ത്രാലയത്തെയും ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം അമേരിക്ക ഏറ്റെടുത്തു.

ശ്രീലങ്കയിലെ ഗാലെ തുറമുഖ നഗരത്തിൽ നിന്ന് ഏകദേശം 40 നോട്ടിക്കൽ മൈൽ അകലെ, അന്താരാഷ്ട്ര സമുദ്രാതിർത്തിയിലാണ് സംഭവം നടന്നത്. മുങ്ങിത്താഴ്ന്നുകൊണ്ടിരുന്ന കപ്പലിൽ നിന്ന് അപായ സന്ദേശം ലഭിച്ചതിനെത്തുടർന്ന് ശ്രീലങ്കൻ സേന രക്ഷാപ്രവർത്തനത്തിനായി കപ്പലുകളും വിമാനങ്ങളും അയച്ചു. പുലർച്ചെയുണ്ടായ ആക്രമണസമയത്ത് ഏകദേശം 180 നാവികർ കപ്പലിലുണ്ടായിരുന്നു. കപ്പൽ വെള്ളത്തിനടിയിലായതോടെയാണ് വൻ അപകടമുണ്ടായത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 953