27 February, 2026 07:22:18 PM
വിജയ്‌യുടെ ഭാര്യ വിവാഹമോചന ഹര്‍ജി നല്‍കി; ഏപ്രില്‍ 20ന് കോടതിയില്‍ ഹാജരാകണം

ചെന്നൈ: വിവാഹ മോചനത്തിനായി കോടതിയെ സമീപിച്ച് നടനും ടിവികെ നേതാവുമായ വിജയ്‌യുടെ ഭാര്യ സംഗീത. 25 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് സംഗീത നടനില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്ത്. 1999 ലാണ് വിജയ് യും സംഗീതയും വിവാഹിതരായത്. ഇരുവര്‍ക്കും രണ്ട് മക്കളാണുള്ളത്. മകന്‍ ജെയ്‌സണ്‍ സഞ്ജയ് അച്ഛന്റെ പാതയിലൂടെ സിനിമയിലേക്ക് കടക്കുകയാണ്. ദിവ്യ സാഷയാണ് മകള്‍.
വിജയ്ക്ക് ഒരു നടിയുമായി അവിഹിത ബന്ധമുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് സംഗീത വിവാഹ മോചനം ആവശ്യപ്പെട്ടിരിക്കുന്നത്. വിജയ്ക്ക് ഒരു മുന്‍നിര നടിയുമായി അടുപ്പമുണ്ടെന്ന് സംഗീത 2021 ല്‍ കണ്ടെത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. അവിഹിത ബന്ധം തുടരില്ലെന്ന് വിജയ് വാക്ക് നല്‍കിയെങ്കിലും ആഈ ബന്ധം വീണ്ടും തുടരുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. ഇതോടെയാണ് സംഗീത വിവാഹ മോചനത്തിന് തയ്യാറായത്.
ചെങ്കല്‍പ്പേട്ട് കുടുംബ കോടതിയിലാണ് സംഗീത ഹര്‍ജി ഫയല്‍ ചെയ്തത്. കേസില്‍ വിജയ്‌യോട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഏപ്രില്‍ 20 നാണ് ഹാജരാകേണ്ടത്. ചൊവ്വാഴ്ചയായിരുന്നു സംഗീത കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിലവില്‍ വിജയിയും സംഗീതവും ഒരേ വീട്ടില്‍ തന്നെ അകന്നു കഴിയുകയാണ്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംഗീതയുടെ വിവാഹ മോചന ഹര്‍ജി വിജയ്ക്കും ടിവികെ പാര്‍ട്ടിയ്ക്കും തിരിച്ചടിയായിരിക്കും.






