27 February, 2026 05:21:03 PM


നടന്‍ ടിനി ടോമിന്റെ മകൻ ഉൾപ്പടെ മൂന്ന് പേർ കഞ്ചാവുമായി പിടിയിൽ



കൊച്ചി: കൊച്ചി തൃപ്പൂണിത്തുറയില്‍ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ. കാര്‍ത്തിക്, അമിത് ജോര്‍ജ്, ആദം ഷീം എന്നിവരാണ് പിടിയിലായത്. പ്രതികളിലൊരാൾ നടന്‍ ടിനി ടോമിന്‍റെ മകൻ ആദം ഷീം ആണ്. ഇവരിൽ നിന്നും നാല് ​ഗ്രാം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. ഈ മാസം 22നാണ് മൂവരെയും തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവാങ്കുളത്തെ ഒരു ക്ഷേത്ര പരിസരത്തു നിന്നാണ് മൂവരും പിടിയിലായത്. ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K