29 October, 2016 01:42:43 PM
ഐശ്വര്യ, രണ്‍ബീര്‍ ചിത്രം യെദില്‍ ഹെ മുഷ്ക്കിലിന് ആദ്യ ദിവസം സൂപ്പര്‍ കളക്ഷന്‍!
മുംബൈ: ഐശ്വര്യറായും രണ്‍ബീര്‍ കപൂറും മുഖ്യവേഷത്തിലെത്തിയ കരണ്‍ ജോഹര്‍ ചിത്രം യെ ദില്‍ ഹെ മുഷ്ക്കില്‍ വിവാദങ്ങള്‍ക്കൊടുവില്‍ തിയറ്ററുകളിലെത്തിയപ്പോള്‍ ആദ്യ ദിവസം തന്നെ നേടിയത് കോടികള്‍. പ്രേക്ഷകരില്‍ നിന്ന് നല്ല പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രം തിയറ്ററുകളിലെത്തിയത്.
ശനി ,ഞായര്‍ ദിവസങ്ങളില്‍ ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷന്‍ ഇനിയും കൂടുമെന്നാണ് പ്രതീക്ഷ. 70 കോടിയാണ് ചിത്രത്തിന്റെ നിര്‍മ്മാണ ചിലവെങ്കിലും റിലീസിനു മുന്‍പു തന്നെ ചിത്രം വിവിധ റൈറ്റസുകളില്‍ നിന്നുമായി 50 കോടിയോളം ചിത്രം നേടിക്കഴിഞ്ഞു. ചിത്രത്തിന്റെ പ്രമോഷനുമാത്രായി 15 കോടിയോളം രൂപ ചിലവഴിച്ചിട്ടുണ്ട്.
ഐശ്വര്യയും രണ്‍ബീര്‍ കപൂറും ഇഴുകിച്ചേര്‍ന്നഭിനയിച്ച രംഗങ്ങളുള്ള ട്രെയിലര്‍ പുറത്തിറങ്ങിയതു മുതല്‍ ചിത്രത്തെ കുറിച്ചുളള ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ ഏറ്റെടുത്തതാണ് ചിത്രം കാണാന്‍ പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന ഒരു ഘടകം. ഐശ്വര്യറായിയുടെ അഭിനയത്തില്‍ ബച്ചന്‍ കുടുംബവും അഭിഷേക് ബച്ചനും അതൃപ്തരാണെന്നും കുംടുംബത്തില്‍ നിന്നുളള എതിര്‍പ്പു കാരണമാണ് ഐശ്വര്യ ചിത്രത്തിന്റെ പ്രമോഷനെത്താതിരുന്നതെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്നാണെന്ന് ബച്ചന്‍ കുടുംബം പിന്നീട് വ്യക്തമാക്കി.