22 October, 2025 09:11:03 AM
കൂട്ടുകാരികളുടെ നഗ്നദൃശ്യങ്ങൾ പകർത്തി; അശ്ലീല സൈറ്റുകളിൽ പ്രചരിപ്പിച്ചു, യുവതി അറസ്റ്റിൽ

മംഗളൂരു: ഹോസ്റ്റലിൽ ഒപ്പം താമസിക്കുന്ന പെൺകുട്ടികളുടെ സ്വകാര്യ വീഡിയോ പകർത്തി അശ്ലീല സൈറ്റുകൾ വഴി പ്രചരിപ്പിച്ച യുവതി അറസ്റ്റിൽ. ചിക്കമംഗളൂരു സ്വദേശി നിരീക്ഷ (26 ) ആണ് അറസ്റ്റിലായത്. നഗരത്തിലെ ആശുപത്രി ജീവനക്കാരിയാണ് യുവതി.
പകർത്തിയ നഗ്നദൃശ്യങ്ങൾ കാണിച്ച് നിരീക്ഷ, പുറത്തു വിടാതിരിക്കാൻ യുവതികളോട് പണം ആവശ്യപ്പെട്ടു. പണം നൽകാൻ വിസമ്മതിച്ചതോടെ വീഡിയോ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾ വഴി പ്രചരിപ്പിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് യുവതികൾ പൊലീസിൽ പരാതി നൽകിയത്.
അറസ്റ്റിലായ നിരീക്ഷയുടെ ഫോൺ കദ്രി പൊലീസ് വിദഗ്ധ പരിശോധനയ്ക്ക് അയച്ചു. അതേസമയം, മംഗളൂരുവിലെ എക്‌സ്റേ ടെക്‌നീഷ്യനായ ഉഡുപ്പി സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തിലും നിരീക്ഷക്ക് പങ്കുണ്ടെന്നാണ് പൊലീസ് സംശയം. യുവാവിനൊപ്പമുള്ള വീഡിയോ കാണിച്ച് പണം തട്ടാൻ നിരീക്ഷ ശ്രമിച്ചതായി ആത്മഹത്യാക്കുറിപ്പിലുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു.