24 October, 2016 03:12:31 PM
നടി കവിയൂര്‍ പൊന്നമ്മയുടെ കാര്‍ മുന്‍ ഡ്രൈവര്‍ തല്ലിത്തകര്‍ത്തു
നടി കവിയൂര്‍ പൊന്നമ്മയുടെ കാര്‍ മുന്‍ ഡ്രൈവര്‍ തല്ലിത്തകര്‍ത്തു. ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിലുള്ള ദേഷ്യത്തില്‍ മുന്‍ ഡ്രൈവര്‍ ജിതീഷും സുഹൃത്ത് രവിയും ചേര്‍ന്നാണ് കാര്‍ തകര്‍ത്തത്. തിരുവനന്തപുരം പുളിമൂട്ടിലെ സ്വകാര്യ ഹോട്ടലിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറാണ് ഇവര്‍ കല്ലുകൊണ്ട് ഇടിച്ചു തകര്‍ത്തത്. സംഭവത്തില്‍ കവിയൂര്‍ പൊന്നമ്മ വഞ്ചിയൂര്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.
കടുത്ത സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് മാസങ്ങള്‍ക്ക് മുന്‍പ് ജിതീഷിനെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടത്. അന്നു മുതല്‍ ഷൂട്ടിങ് സെറ്റുകളില്‍ ഉള്‍പ്പെടെ എത്തി ഇയാള്‍ കവിയൂര്‍ പൊന്നമ്മയെ ശല്യം ചെയ്തിരുന്നതായി പറയുന്നു.