07 August, 2025 10:57:36 AM


മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം; രണ്ടു പേര്‍ക്ക് പരിക്ക്



മുതലപ്പൊഴി: മുതലപ്പൊഴി വീണ്ടും വള്ളം മറിഞ്ഞു. അപകടസമയം അഞ്ചുപേര്‍ വള്ളത്തിലുണ്ടായിരുന്നു. എല്ലാവരെയും രക്ഷപ്പെടുത്തി. രണ്ടു പേര്‍ക്ക് പരുക്കുണ്ട്. അഞ്ചുതെങ്ങ് സ്വദേശികളായ നിക്‌സണ്‍ , വിനീത്, എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പെരുമാതുറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേയാണ് അപകടം സംഭവിച്ചത്. അഴിമുഖത്തെ ശക്തമായ തിരയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അഞ്ചുതെങ്ങ് സ്വദേശി ഔസേപ്പിന്റെ ഉടസ്ഥമ തയിലുള്ള ഇന്‍ഫാന്റ് ജീസസ്സ് എന്ന വള്ളമാണ് മറിഞ്ഞത്. ഒരാഴ്ചക്കിടെ ഉണ്ടാക്കുന്ന 6-ാമത്തെ വള്ളം മറിഞ്ഞുള്ള അപകടമാണിത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 914