30 July, 2025 09:39:16 PM
'രാഹുൽ മാങ്കൂട്ടത്തിൽ ഏകാധിപതിയെ പോലെ പെരുമാറുന്നു', വിമർശനവുമായി ഇടുക്കി യൂത്ത് കോൺഗ്രസ് പ്രതിനിധികൾ

ഇടുക്കി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വിമര്‍ശനവുമായി ഇടുക്കിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിനിധികള്‍. സംസ്ഥാന അധ്യക്ഷന്‍ ഏകാധിപതിയെപ്പോലെ പെരുമാറുന്നുവെന്നും അദ്ദേഹം സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല എന്നുമാണ് വിമര്‍ശനം. ജില്ലാ നേതൃസംഗമത്തിലാണ് പ്രതിനിധികള്‍ രാഹുലിനെ വിമര്‍ശിച്ചത്.
വിമര്‍ശനങ്ങളെ നേതൃത്വം അംഗീകരിക്കണമെന്നും നേതൃസംഗമത്തില്‍ ആവശ്യമുയര്‍ന്നു. വിമര്‍ശനം കടുത്തതോടെ രാഹുല്‍ വേദിവിട്ടു. പിന്നീട് തിരികെയെത്തി. വയനാട് പുനഃരധിവാസത്തിലെ ഫണ്ട് പിരിവുകള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ഓഗസ്റ്റ് 15-നകം ഫണ്ട് പിരിവ് പൂര്‍ത്തിയാക്കാത്ത മണ്ഡലം കമ്മിറ്റിക്കെതിരെ നടപടിയുണ്ടാകുമെന്നും രാഹുല്‍ പറഞ്ഞു.