19 July, 2025 04:09:23 PM


കേരളത്തിലെ സർവകലാശാലകൾ നാഥനില്ലാക്കളരികൾ - സേവ് യൂണിവേഴ്സിറ്റി കാംപെയ്ൻ



തിരുവനന്തപുരം: കേരളത്തിലെ സർവകലാശാലകൾ നാഥനില്ലാക്കളരികളായി മാറിയിരിക്കുന്നുവെന്ന് സേവ് യൂണിവേഴ്സിറ്റി കാംപെയ്ൻ ചെയർമാൻ ആർ എസ് ശശികുമാർ പറഞ്ഞു.  കേരളത്തിലെ എല്ലാ സർവകലാശാലകളിലേയും  പെൻഷൻ സംഘടനകളുടെ  ഫെഡറേഷൻ  സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം ഉപേക്ഷിച്ച് വിദ്യാർത്ഥികൾ വിദേശങ്ങളിലേയ്ക്ക് പാലായനം ചെയ്യുന്നു.  സർവകലാശാലകളുടെ തനത് ഫണ്ട് കവർന്നെടുത്ത് സർക്കാർ ട്രഷറി നിറയ്ക്കുന്നതു മൂലം സർവകലാശാലകൾ ഞെരുങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഫെഡറേഷൻ പ്രസിഡന്റ് എ എ കലാം അധ്യക്ഷത വഹിച്ച ധർണയിൽ ജനറൽ സെക്രട്ടറി ജോർജ് വറുഗീസ്, നേതാക്കന്മാരായ ബി.ശ്രീധരൻ നായർ, ആർ എസ് പണിയ്കർ, എ മുരളീധരൻ പിള്ള, എംജി യൂണിവേഴ്സിറ്റി പെൻഷണേഴ്സ് യൂണിയൻ ജനറൽ സെകട്ടറി ജി. പ്രകാശ്, പ്രസിസന്റ് ഇ ആർ അർജുനൻ, ടി. ജോൺസൻ, വിവിധ സർവകലാശാല യൂണിയനുകളുടെ ഭാരവാഹികളായ ബാബു ചാത്തോത്ത്, കെ.കെ. അബ്ദുൽ  അസീസ്, എൻ എൽ ശിവകുമാർ, ഗിരീന്ദ്ര ബാബു, ഡി ശ്രീകുമാർ, ജോർജ് മുണ്ടാടൻ,  എസ് അശോക് കുമാർ എന്നിവർ പ്രസംഗിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 920