14 July, 2025 01:28:50 PM
പത്മനാഭസ്വാമി ക്ഷേത്രത്തിൽ പൊലീസുകാരന്‍റെ തോക്കിൽ നിന്നും അബദ്ധത്തിൽ വെടി പൊട്ടി

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥന്റെ കയ്യിൽ നിന്നും അബദ്ധത്തിൽ വെടി പൊട്ടി. ആയുധങ്ങൾ സൂക്ഷിക്കുന്ന മുറിയിൽ വെച്ച് തോക്ക് വൃത്തിയാക്കുന്നതിനിടെയാണ് അബദ്ധത്തിൽ വെടിപൊട്ടിയത്. ഇന്ന് രാവിലെയാണ് സംഭവം. സംഭവത്തിൽ ആർക്കും പരിക്കുകളില്ല. അന്വേഷണം നടക്കുവെന്ന് പോലീസ് വ്യക്തമാക്കി.