20 October, 2016 01:34:51 PM
സൗന്ദര്യയുടെ ഓഫര്‍ പ്രണവ് നിരസ്സിച്ചതായി റിപ്പോര്‍ട്ട്
സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്‍റെ മകള്‍ സൗന്ദര്യയുടെ ഓഫര്‍ പ്രണവ് നിരസ്സിച്ചതായി റിപ്പോര്‍ട്ട്. സൗന്ദര്യയുടെ ചിത്രത്തില്‍ പ്രണവ് നായകനായി എത്തുന്നു എന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ തനിക്ക് സംവിധാനത്തിലാണ് താത്പര്യം എന്ന് പ്രണവ് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. അഭിനയിക്കാന്‍ തുടങ്ങിയാല്‍ ആദ്യ ചിത്രം മലയാളത്തില്‍ ആയിരിക്കണം എന്ന് നിര്‍ബന്ധമുണ്ടെന്നും പ്രണവ് താരപുത്രിയോട് വ്യക്തമാക്കിയതാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. പ്രണവ് പിന്മാറിയ കാര്യം സൗന്ദര്യ രജനികാന്തിനോട് പറഞ്ഞുവത്രെ. കഥ കേട്ട രജനികാന്ത്, നായക കഥാപാത്രത്തിന് ഏറെ അഭിനയ സാധ്യതകളുണ്ടെന്നും ധനുഷ് തന്നെ നായകനായി അഭിനയിക്കുന്നതാവും നല്ലതെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.
അതോടെ ധനുഷ് തന്നെ ചിത്രത്തില്‍ നായകനായി എത്തിയത്രെ.ചിത്രത്തില്‍ സോനം കപൂര്‍ നായികയായി എത്തും എന്നാണ് പുതിയ വിവരം. നടിയുമായി സംസാരിക്കാന്‍ കഴിഞ്ഞ ദിവസം സൗന്ദര്യയും ധനുഷും മുംബൈയില്‍ പോയിരുന്നു. നേരത്തെ രാഞ്ജന എന്ന ഹിന്ദി ചിത്രത്തില്‍ ധനുഷും സോനം കപൂരും താരജോഡികളായി അഭിനയിച്ചിട്ടുണ്ട്.നലവ്ക്ക് എന്‍ മേല്‍ എന്നടി കോപം എന്നാണ് സിനിമയുടെ പേര്. കലൈ പുലി എസ് താണുവാണ് സിനിമ നിര്‍മിയ്ക്കുന്നത്.
സിനിമയിലൂടെ ഏതെങ്കിലും പുതിയ നടനെ പരിചയപ്പെടുത്തണം എന്നായിരുന്നു സൗന്ദര്യയുടെ കണക്കുകൂട്ടല്‍. അങ്ങനെയായിരുന്നു പ്രണവിനെ സമീപിച്ചത്.ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രത്തിലൂടെ പ്രണവ് നായകനായി അഭിനയാരങ്ങേറ്റം കുറിയ്ക്കുകയാണ്. ജീത്തു ജോസഫ് ചിത്രത്തില്‍ കരാറൊപ്പിടുന്നതിന് മുമ്ബായിരുന്നു സൗന്ദര്യ പ്രണവിനെ സമീപിച്ചതത്രെ