19 June, 2025 08:05:46 PM
വായന വളരുന്നു; പുതുവഴികളിലൂടെ- എസ്.ഹരിഷ്

മാന്നാനം: വായന മരിക്കുന്നില്ല;കാലത്തിനനുസരിച്ച് മാറ്റങ്ങളിലൂടെ പുതുവഴികളിലൂടെ വായന വളരുകയാണെന്ന് പ്രശസ്ത എഴുത്തുകാരൻ എസ് ഹരീഷ് . മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വായനാദിനവും പുസ്തക പ്രദർശനവും ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുന്ന അവസരത്തിലാണ് ഇന്നത്തെ വായനയുടെ വളർച്ചയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. കെ ഈ സ്കൂൾ പ്രിൻസിപ്പലും എഴുത്തുകാരനുമായ റവ .ഡോ. ജെയിംസ് മുല്ലശ്ശേരി സി എം ഐ അധ്യക്ഷപദം അലങ്കരിച്ച ചടങ്ങിൽ സീനിയർ വൈസ് പ്രിൻസിപ്പൽ ഷാജി ജോർജ്, വൈസ് പ്രിൻസിപ്പൽ ശ്രീ റോയി മൈക്കിൾ, സീനിയർ ഹെഡ്മാസ്റ്റർ കെ ഡി സെബാസ്റ്റ്യൻ, വൈസ് പ്രിൻസിപ്പൽ നിത നടരാജ് , ഹെഡ്മാസ്റ്റർ ജോസ് ജോസഫ്, അക്കാദമിക് ഡയറക്ടർ ഡോ.മോനിച്ചൻ കെ കെ, അധ്യാപകരായ മനോജ് വർഗീസ് , എൽസി കുര്യൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു . ജൂൺ 19 മുതൽ 21 വരെ മൂന്ന് ദിവസങ്ങളിലായി കെ ഈ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പുസ്തക പ്രദർശനത്തിൽ പ്രമുഖ പ്രസാധകരുടെ നിരവധി പുസ്തകങ്ങൾ പ്രദർശനവും വില്പനയും നടത്തുമെന്നും വായനയെ സ്നേഹിക്കുന്നവർക്കും വിദ്യാർത്ഥികൾക്കും പുസ്തകങ്ങൾ സ്വന്തമാക്കാനുള്ള ഒരു സുവർണ്ണാവസരമാണ് ഇതെന്നും കെ ഈ സ്കൂൾ പ്രിൻസിപ്പൽ റവ.ഡോ. ജെയിംസ് മുല്ലശ്ശേരി സി എം ഐ അറിയിച്ചു