12 June, 2025 11:40:44 AM


വനിതാപൊലീസ് വസ്ത്രം മാറുന്ന ദൃശ്യങ്ങൾ ഒളിക്യാമറയില്‍ പകർത്തി; പൊലീസുകാരൻ അറസ്റ്റിൽ



ഇടുക്കി: പൊലീസ് സ്റ്റേഷനിൽ ഒളി ക്യാമറ വച്ച് പൊലീസ് ഉദ്യോഗസ്ഥ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തിയ പൊലീസുകാരൻ അറസ്റ്റിൽ. ഇടുക്കി വണ്ടിപ്പെരിയാർ സ്റ്റേഷനിലാണ് സംഭവം. വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരൻ വൈശാഖാണ് പിടിയിലായത്. സ്റ്റേഷനോട് ചേർന്ന് വനിത പൊലീസുകാർ വസ്ത്രം മാറുന്ന സ്ഥലത്താണ് ഒളി ക്യാമറ വച്ച് ദൃശ്യങ്ങൾ പകർത്തിയത്. ദൃശ്യങ്ങൾ പൊലീസുകാരിക്ക് ഇയാൾ അയച്ചു നൽകുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടർന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ വൈശാഖിനെ അറസ്റ്റ് ചെയ്‌തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K