10 June, 2025 04:05:16 PM


കൊല്ലത്ത് മദ്യലഹരിയിൽ സ്വകാര്യ ബസ് ഓടിച്ച ഡ്രൈവർ പിടിയിൽ



കൊല്ലം: മദ്യലഹരിയിൽ സ്വകാര്യ ബസ് ഓടിച്ച ഡ്രൈവർ പിടിയിൽ. കടയ്ക്കൽ തെറ്റിമുക്ക് സ്വദേശി അജയകൃഷ്ണനാണ് പൊലീസിന്റെ പിടിയിലായത്. യാത്രക്കാരുടെ പരാതിയിലായിരുന്നു പരിശോധന. കല്ലറ – കടക്കൽ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവറാണ് മദ്യപിച്ചു വാഹനം ഓടിച്ചതിന് പിടിയിലായത്. 'ചിലമ്പ്' എന്ന പേരിലുള്ള ബസിലെ ഡ്രൈവർ മദ്യപിച്ചാണ് വാഹനം ഓടിക്കുന്നത് എന്ന് സംശയം തോന്നിയ യാത്രക്കാർ കടയ്ക്കൽ പൊലീസിൽ വിവരമറിയിച്ചു. ബസ് കല്ലറയിൽ നിന്നും കടയ്ക്കലിൽ എത്തിയപ്പോൾ ബസ്റ്റാൻഡിന് സമീപത്ത് വച്ച് പൊലീസ് സംഘം പരിശോധന നടത്തി. പ്രാഥമിക പരിശോധയിൽ ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. തുടർന്ന് ഇയാളെ കടക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. മോട്ടോർ വാഹന വകുപ്പും സംഭവത്തിൽ തുടർ നടപടികൾ സ്വീകരിക്കും. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K