07 June, 2025 07:13:54 PM
വ്യാജ വാറ്റുമായി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് എക്സൈസ് പിടിയിൽ

പയ്യോളി: വാറ്റുചാരായവുമായി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പിടിയിൽ. പയ്യോളി മണ്ഡലം പ്രസിഡന്റ് രഞ്ജിത് ലാലാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. മകളുടെ പിറന്നാൾ ആഘോഷത്തിനുവേണ്ടി സുഹൃത്തുക്കൾക്കായാണ് ഇയാൾ വാറ്റുചാരായം വാങ്ങിയത്. അഭിലാഷ് എന്നയാളും പിടിയിലായി.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടി എക്‌സൈസ് റേഞ്ച് ഓഫീസർ പ്രവീൺ ഐസക്കിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. മൂന്നരലിറ്റർ ചാരായം, അൻപത് ലിറ്റർ വാഷ്, 30 ലിറ്റർ സ്‌പെന്റ് വാഷ് എന്നിവയാണ് ഇവരിൽ നിന്നും പിടികൂടിയത്. ഇരിങ്ങലിലെ വീടിന് സമീപത്തെ ബന്ധുവീട്ടിൽ വെച്ചാണ് പിടികൂടിയത്.