07 June, 2025 11:14:28 AM


അടിമാലിയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചു; യുവാക്കൾക്ക് ​പരിക്ക്



ഇടുക്കി: ഇടുക്കി അടിമാലിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 2 പേർക്ക് പരിക്കേറ്റു. കാറിൽ സഞ്ചരിച്ച യുവാക്കൾക്കാണ് പരിക്കേറ്റിരിക്കുന്നത്. അപകടത്തിൽ കാർ പൂർണമായി തകർന്നു. അടിമാലിയിൽ നിന്ന് ചേർത്തലയ്ക്ക് പോയ ബസും കോട്ടയത്തേക്ക് പോയ വിനോദ സഞ്ചാരികളുടെ കാറുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ നില ​ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K