06 June, 2025 12:33:52 PM
ഷൈൻ ടോം ചാക്കോയുടെ പിതാവ് വാഹനാപകടത്തിൽ മരിച്ചു; താരത്തിന് പരിക്ക്

സേലം: തമിഴ്നാട്ടിലെ സേലത്ത് നടന്ന വാഹനാപകടത്തിൽ നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോ മരിച്ചു. അപകടത്തിൽ ഷൈൻ ടോമിനും അമ്മയ്ക്കും പരിക്കേറ്റു. താരത്തിന്‍റെ ഇരുകൈകൾക്കും പരിക്കേറ്റു. എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെ ഇന്ന് രാവിലെ ഏഴു മണിയോടെ സേലം- ബെംഗളൂരു ദേശീയപാതയിൽ ധർമപുരിയ്ക്കടുത്ത് പാൽകോട്ട് എന്ന സ്ഥലത്തായിരുന്നു അപകടം. ഷൈനും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഷൈൻ ടോം ചാക്കോയുമായി ലഹരി മുക്ത കേന്ദ്രത്തിലേക്ക് പോകുകയായിരുന്നു എന്ന് സൂചന. അപകടം നടന്നയുടൻ പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ചാക്കോയുടെ ജീവൻ രക്ഷിക്കാനായില്ല. കാറിന്‍റെ മധ്യഭാഗത്തെ സീറ്റിലാണ് ചാക്കോയും ഭാര്യയും ഇരുന്നത്. ഷെെൻ ഏറ്റവും പിൻസീറ്റിൽ കിടന്നുറങ്ങുകയായിരുന്നു. മുൻസീറ്റിലായിരുന്നു സഹോദരൻ. മുന്നില്‍ പോയ ലോറിയിൽ കാറിടിക്കുകയായിരുന്നു.