05 June, 2025 10:17:33 AM


നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ അടിച്ചു, 62ാം വയസില്‍ തിരിച്ചടി; പല്ലുകൾ അടിച്ചു കൊഴിച്ചു



കാസർഗോഡ്: നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ അടിച്ചതിന് 62ാം വയസ്സില്‍ പ്രതികാരം. കാസര്‍കോട് വെള്ളരിക്കുണ്ടിലാണ് നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ അടിച്ചതിന് വയോധികന്‍ അന്നത്തെ സഹപാഠിയെ അടിച്ചത്. മാലോം വെട്ടിക്കൊമ്പിൽ ഹൗസിൽ വി ജെ ബാബുവിന്റെ (62) രണ്ട് പല്ലുകളാണ് സഹപാഠിയായ മാലോത്തെ ബാലകൃഷ്ണനും സുഹൃത്ത് മാത്യു വലിയപ്ലാക്കലും ചേർന്ന് അടിച്ചു പറിച്ചത്.

കുട്ടിക്കാലത്ത് ഉണ്ടായ തല്ലിനെ ചൊല്ലി രണ്ട് ദിവസം മുമ്പ് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നുവെങ്കിലും പിന്നീട് പരിഹരിച്ചു. എന്നാൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെ മാലോം ടൗണിലെ ജനതരംഗം ഹോട്ടലിനു മുന്നിൽ നിൽക്കുകയായിരുന്ന ബാബുവിനെ നാലാം ക്ലാസിൽ വെച്ച് തല്ലിയതെന്തിനാണെന്ന് ചോദിച്ച് ബാലകൃഷ്ണൻ അക്രമിച്ചു. ഇതിനിടയിൽ മാത്യു കല്ലു കൊണ്ട് ബാബുവിന്റെ മുഖത്തും പുറത്തും കുത്തി പരിക്കേൽപ്പിച്ചു. ബാബുവിന്റെ രണ്ട് പല്ലുകളും കൊഴിയുകയും ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K