03 June, 2025 12:53:58 PM


അൻവർ സ്വതന്ത്രൻ; തൃണമൂൽ സ്ഥാനാർഥിയായി നൽകിയ പത്രിക തള്ളി



മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പി വി അൻവർ സമർപ്പിച്ച നാമനിർ‌ദേശ പത്രിക തള്ളി. സൂക്ഷ്മ പരിശോധനയിലാണ് പത്രിക തള്ളിയത്. രണ്ട് സെറ്റ് പത്രികകളാണ് അൻവർ സമർപ്പിച്ചിരുന്നത്. ഇതിൽ തൃണമൂൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിനായി സമർപ്പിച്ച പത്രികയാണ് തള്ളിയത്. എന്നാൽ സ്വതന്ത്രനായി അൻവര്‍ മത്സരിക്കും. തൃണമൂല്‍ കോണ്‍ഗ്രസ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടിയല്ല എന്ന സാങ്കേതിക പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് കമ്മിഷന്‍ പത്രിക തള്ളിയത്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K