01 June, 2025 08:17:14 PM


പ്രശസ്തയാകാൻ ഓടുന്ന ട്രെയിനിൻ്റെ വാതിൽപ്പടിയിൽ നിന്ന് യുവതിയുടെ ഡാൻസ്; നടപടി വേണമെന്ന് ആവശ്യം



തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ പ്രശസ്തയാകാൻ ട്രെയിനിനകത്ത് യുവതിയുടെ സാഹസികത. നാഗർകോവിൽ സ്വദേശി ഷക്കീല ബാനുവാണ് ഓടുന്ന ട്രെയിനിനുള്ളിൽ സാഹസിക പ്രകടനം നടത്തിയത്. നമ്മക്കൽ - നാഗർകോവിൽ ട്രെയിനിൻ്റെ വാതിൽപ്പടിയിലേയ്ക്ക് ഇറങ്ങി നിന്ന് നിന്ന് നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണ് ഇവർ സമൂഹമാധ്യമങ്ങളിൽ പങ്ക് വെച്ചത്. ഇതോടെയാണ് യുവതി സാഹസയാത്ര പുറം ലോകം അറിഞ്ഞത്. ഇതോടെ യുവതിക്കെതിരെ നടപടിയെടുക്കണമെന്നാണ് ഉയരുന്ന ആവശ്യം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K