30 May, 2025 07:45:03 PM
കിടപ്പുരോഗികളായ വിമുക്ത ഭടന്മാർക്ക് സാമ്പത്തിക സഹായം

കോട്ടയം: കിടപ്പുരോഗികളായ വിമുക്ത ഭടന്മാർക്ക് എസ്.എം.ബി.എഫിൽ നിന്നും സാമ്പത്തിക സഹായം നൽകുന്നതിനുള്ള പദ്ധതി നടപ്പാക്കുന്നതിനു വേണ്ടി സൈനികക്ഷേമ വകുപ്പ് വിവരശേഖരണം നടത്തുന്നു. ജില്ലയിലെ കിടപ്പുരോഗികളായ വിമുക്ത ഭടന്മാരുടെ വിവരങ്ങൾ ബന്ധപ്പെട്ടവർ ജൂൺ 10-ന് മുൻപായി സൈനികക്ഷേമ ഓഫീസിൽ അറിയിക്കണം. ഫോൺ: 0481-2371187.