27 May, 2025 07:51:28 PM


മഴ: മാർമല അരുവിയിലേക്കുള്ള പ്രവേശനം നിരോധിച്ചു



കോട്ടയം: ജില്ലയിൽ മഴ തുടരുന്നതിനാലും വരും ദിവസങ്ങളിൽ അതിശക്തമായ മഴയുടെ മുന്നറിയിപ്പ് ലഭിച്ചതിനാലും വിനോദസഞ്ചാര കേന്ദ്രമായ തീക്കോയി പഞ്ചായത്തിലെ മാർമല അരുവിയിലേക്കുള്ള പ്രവേശനം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K