27 May, 2025 05:31:49 PM
അതിരമ്പുഴ പഞ്ചായത്ത് മെമ്പറേയും രണ്ട് പെണ്‍മക്കളേയും കാണാനില്ലെന്ന് പരാതി

ഏറ്റുമാനൂർ: ഭര്‍തൃവീട്ടുകാരുമായുള്ള സ്വത്ത് തര്‍ക്കത്തിന് പിന്നാലെ പഞ്ചായത്ത് മെമ്പറേയും മക്കളെയും കാണാന്നില്ലെന്ന് പരാതി. കോട്ടയം അതിരമ്പുഴയില്‍ പഞ്ചായത്ത് മെമ്പറായ യുവതിയെയും രണ്ട് പെണ്‍മക്കളെയുമാണ് കാണാനില്ലെന്ന് പരാതി ലഭിച്ചിരിക്കുന്നത്. അതിരമ്പുഴ പഞ്ചായത്ത് അംഗം ഐസി സാജന്‍, മക്കളായ അമലയ അമയ എന്നിവരെയാണ് കാണാതായത്. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഏറ്റുമാനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഐസിയുടെ ഭര്‍ത്താവ് സാജന്‍ രണ്ട് വര്‍ഷം മുന്‍പ് മരിച്ചിരുന്നു. ഇതേത്തുടർന്ന് ഭർത്താവിന്റെ സ്വത്ത് വീതംവെച്ച് നൽകണമെന്നാവശ്യപ്പെട്ട് ഐസി ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് പരാതി കേട്ട ഏറ്റുമാനൂർ പൊലീസ് സ്വത്ത് വീതം വച്ച് 50 ലക്ഷം രൂപ ഐസിയ്ക്ക് നൽകണമെന്ന് നിർദേശിച്ചിരുന്നു. പോലീസ് നിർദേശമനുസരിച്ച് സ്വത്ത് നൽകാമെന്ന് ബന്ധുക്കൾ അറിയിക്കുകയും ചെയ്തിരുന്നതായാണ് വിവരം. ഇതിനിടെയാണ് ഇവരെ കാണാതായത്. ബന്ധുക്കളുടെ പരാതിയിൽ ഏറ്റുമാനൂർ പൊലീസ് കേസെടുത്തു.