27 May, 2025 04:20:22 PM
എസ് പി പിള്ള വിദ്യാ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

ഏറ്റുമാനൂർ: മലയാള ചലച്ചിത്രലോകത്തെ ചാർളി ചാപ്ലിൻ എന്ന് വിശേഷിപ്പിക്കുന്ന ഏറ്റുമാനൂർ സ്വദേശി എസ് പി പിള്ളയുടെ നാല്പതാമത് സ്മൃതിദിനാചരണത്തോടനുബന്ധിച്ച് എസ് പി പിള്ള സ്മാരക ട്രസ്റ്റ് നൽകുന്ന
വിദ്യാ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. 10,12ക്ലാസുകളിൽ ഇക്കൊല്ലത്തെ പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് അല്ലങ്കിൽ എ വൺ കിട്ടിയ ഏറ്റുമാനൂർ നഗരപരിധിയിലെ വിദ്യാർത്ഥികൾക്കാണ് പുരസ്കാരം നൽകുന്നത്. ജൂൺ 5 വരെ അപേക്ഷ നൽകാം. വിശദ വിവരങ്ങൾക്ക് 6282241929 നമ്പരിൽ ബന്ധപ്പെടുക.അഭിനയ രംഗത്ത് മികവു പുലർത്തുന്ന കോട്ടയം ജില്ലയിലെ തിരഞ്ഞെടുക്കുന്ന കലാകാരനും ഇക്കൊല്ലം മുതൽ എസ് പി പിള്ള സ്മാരക അവാർഡ് സമ്മാനിക്കും.
എസ് പി പിള്ള സ്മാരക ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ 39 വർഷമായി അദ്ദേഹം ദിവംഗതനായ ജൂൺ 12 എസ് പി പിള്ള സ്മൃതി ദിനമായി ആചരിച്ചു വരുകയാണ്. 40 -ാം ചരമവാർഷികമായ 2025 ജൂൺ 12 ന് ട്രസ്റ്റിൻ്റെ അഭിമുഖ്യത്തിൽ ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ നടത്തുന്ന എസ്പി പിള്ള സ്മൃതിദിനം സമുചിതമായി ആചരിക്കുന്നതിന് എൻ പി സുകുമാരൻ ചെയർമാനായും സിറിൾ ജി നരിക്കുഴി ജനറൽ കൺവീനറായും 251 അംഗ സംഘാടക സമിതി രൂപീകരിച്ചു.
ട്രസ്റ്റ് പ്രസിഡൻ്റ് ഗണേഷ് ഏറ്റുമാനൂർ അദ്ധ്യക്ഷത വഹിച്ച യോഗം നഗരസഭ അധ്യക്ഷ ലൗലി ജോർജ് ഉദ്ഘാടനം ചെയ്തു അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് അമ്പലക്കുളം മുഖ്യ പ്രസംഗവും നഗരസഭ പ്രതിപക്ഷ നേതാവ് ഇ എസ് ബിജു ആമുഖപ്രഭാഷണവും നടത്തി.ജി ജഗദീഷ് സ്വാമി ആശാൻ , പി കെ രാജൻ, കെ ജി ഹരിദാസ്, എം കെ സുഗതൻ, ടിപി മോഹൻദാസ്, ആർ രവികുമാർ, ബന്നി ഫിലിപ് , എ ആർ രവീന്ദ്രൻ, കെ എസ് ശശികുമാർ,ഷാജി തള്ളകം, വിദ്യ ആർ പണിക്കർ, രാജേന്ദ്രകുമാർ പി ആർ , പി എ മായിൻ ,ടോമി നരിക്കുഴി, ജോൺ ജോസഫ്, ഇ. എൻ ഗോപാലകൃഷ്ണൻ ബന്നി പൊന്നാരം, യു പി ജോസ്, സുരേഷ് ബാബു പി ബി പ്രകാശ് മണി , ശ്രീലക്ഷ്മി, എന്നിവർ പ്രസംഗിച്ചു.
വാർഷികത്തോടനുബന്ധിച്ച് ജൂൺ 13 ന് എസ് പി പിള്ളയുടെ ശിഷ്യനും ട്രസ്റ്റ് സെക്രട്ടറിയുമായ ജി ജഗദീഷ്സ്വാമിയാശാനും സുഹൃത്തുക്കളും അഭിനയിച്ച് റോബിൻ മാത്യുവിൻ്റെ നിർമാണത്തിൽ ജി എം മനു സംവിധാനം ചെയ്യുന്ന ദി പ്രൊട്ടക്ടർ എന്ന ചലച്ചിത്രം പ്രദർശനത്തിനെത്തും.