17 October, 2016 04:14:32 PM
പ്രിയദര്‍ശന്‍ ചിത്രമായ ഒപ്പം വേള്‍ഡ് കളക്ഷന്‍ 50 കോടി മറികടന്നു
മോഹന്‍ലാലിന്‍റെ കരിയറിലെ ഏറ്റവും ഉജ്ജ്വലമായ സന്ദര്‍ഭത്തിലാണ് ഇപ്പോഴുള്ളത്. പുലിമുരുകന്‍ തിയറ്ററുകളില്‍ അല്‍ഭുതമായി മുന്നേറുകയാണ്. ഇതിനു മുമ്പിറങ്ങിയ പ്രിയദര്‍ശന്‍ ചിത്രം ഒപ്പവും 50 കോടി ക്ലബില്‍ എത്തിയിരിക്കുകയാണ്. ഒപ്പത്തിന്‍റെ വേള്‍ഡ് വൈഡ് കളക്ഷന്‍ 50 കോടി മറികടന്നതോടെ 50 കോടിക്കു മുകളില്‍ രണ്ട് ചിത്രങ്ങള്‍ സ്വന്തമായ മലയാളത്തിലെ ഏക താരമായ മോഹന്‍ലാല്‍ മാറി. മോഹന്‍ലാലിന്‍റെ തന്നെ ദൃശ്യമാണ് മലയാളത്തില്‍ ഏറ്റവുമധികം കളക്ഷന്‍ സ്വന്തമാക്കിയ ചിത്രം. 38 ദിവസത്തില്‍ കേരളത്തിലെ തിയറ്ററുകളില്‍ നിന്നായി 37.83 കോടി രൂപ കളക്റ്റ് ചെയ്ത ഒപ്പം ഗള്‍ഫ് സെന്‍ററുകളില്‍ നിന്ന് 8.31 കോടി രൂപയും സ്വന്തമാക്കി. അമേരിക്ക, ബ്രിട്ടന്‍, യൂറോപ്പ് എന്നീ രാജ്യങ്ങളില്‍ നിന്നും ഒരു മലയാള ചിത്രം എന്ന നിലയില്‍ മികച്ച കളക്ഷന്‍ ഒപ്പം നേടി.