20 May, 2025 07:43:26 PM
ഏറ്റുമാനൂരിൽ കാൽ നടയാത്രികനെ ടൂറിസ്റ്റ് ബസ് ഇടിച്ചു തെറിപ്പിച്ചു

ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ കാൽ നടയാത്രികനെ ടൂറിസ്റ്റ് ബസ് ഇടിച്ചു തെറിപ്പിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എം.സി റോഡിൽ ഏറ്റുമാനൂർ തവളക്കുഴി ജംഗ്ഷന് സമീപം ചൊവ്വാഴ്ച രാവിലെ 8.16 ഓടെയാണ് അപകടമുണ്ടായത്. ഇടതുവശത്തുകൂടി കയറിവന്ന ബസ്, കാൽനട യാത്രക്കാരനെ ഇടിക്കുകയായിരുന്നു. ഇടിയുടെ ശക്തിയിൽ കാൽനട യാത്രക്കാരൻ തെറിച്ചു വീഴുകയും തലയ്ക്ക് പരിക്ക് ഏൽക്കുകയും ചെയ്തു. നിയന്ത്രണം വിട്ട ബസ് റോഡ് അരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷകളിലും കാറിലും ഇടിച്ച ശേഷമാണ് നിന്നത്. ഏറ്റുമാനൂർ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.