19 May, 2025 07:56:36 PM
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രാമപുരം സ്വദേശിക്ക് കഠിനതടവ്

ഈരാറ്റുപേട്ട: പ്രായപൂർത്തിയാകാത്ത അയൽവാസി പെൺകുട്ടിയുടെ നേരെ ലൈംഗികാതിക്രമം നടത്തിയ കോട്ടയം രാമപുരം സ്വദേശി ഷാജിക്ക് 11 വർഷവും 3 മാസവും കഠിന തടവിനും, 70,500/- രൂപ പിഴയും വിധിച്ചു. ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് റോഷൻ തോമസാണ് വിധിച്ചത് . പ്രതി പിഴ അടച്ചാൽ 60,000/- രൂപ അതിജീവിതയ്ക്ക് നൽകുന്നതിനും ഉത്തരവായിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാനിയമത്തിലെയും പോക്സോ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്.
കഴിഞ്ഞ വര്‍ഷം മേയ് 22 ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. രാമപുരം പോലീസ് സ്റ്റേഷൻ എസ്ഐ ആയിരുന്ന വിൽസൺ വി പി എഫ്ഐആര്‍ രജിസ്റ്റർ ചെയ്തു പ്രതിയെ അറസ്റ്റ് ചെയ്ത കേസിൽ രാമപുരം എസ്എച്ച്ഒ ആയിരുന്ന ഉണ്ണികൃഷ്ണൻ. കെ. തുടരന്വേഷണം പൂർത്തിയാക്കി. പ്രതിയുടെ പേരിൽ കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചു. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 14 സാക്ഷികളെയും 15 പ്രമാണങ്ങളും ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ അഡ്വ. ജോസ് മാത്യു തയ്യിൽ ഹാജരായി.