31 January, 2025 02:39:01 PM


ചോറ്റാനിക്കരയിൽ ആൺസുഹൃത്തിൻ്റെ മർദനമേറ്റ പെൺകുട്ടി മരിച്ചു



കൊച്ചി: ചോറ്റാനിക്കരയിൽ ആൺസുഹൃത്തിന്‍റെ ക്രൂരപീഡനത്തിനിരയായ പെൺകുട്ടി മരിച്ചു. കഴിഞ്ഞ അഞ്ചുദിവസമായി പെൺകുട്ടി സ്വകാര്യ ആശുപത്രിയിൽ വെന്‍റിലേറ്ററിൽ ചികിത്സയിലായിരുന്നു. പോക്‌സോ അതിജീവിതയെ പ്രതി അനൂപ് ക്രൂരമായി മർദ്ദിച്ചിരുന്നു. ലൈംഗിക ഉപദ്രവത്തിന് പിന്നാലെ ചുറ്റികകൊണ്ട് തലക്ക് അടിച്ചെന്നും ശ്വാസം മുട്ടിച്ചെന്നുമായിരുന്നു പ്രതി പൊലീസിന് നൽകിയ മൊഴി. പെൺകുട്ടി കഴുത്തിൽ കുരുക്കിട്ടപ്പോൾ "പോയി ചത്തോ" എന്നും അനൂപ് ആക്രോശിച്ചു. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K