27 December, 2024 06:17:57 PM
സർട്ടിഫിക്കറ്റ് പ്രോഗ്രാം: ഡിസംബർ 31 വരെ അപേക്ഷിക്കാം
കോട്ടയം: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ എസ്ആർസി കമ്മ്യൂണിറ്റി കോളജിൽ സർട്ടിഫിക്കറ്റ് ഇൻ സോളാർ പവ്വർ പ്ലാന്റ് ഇൻസ്റ്റലേഷൻ പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാം. മൂന്നു മാസമാണ് ദൈർഘ്യം. https://app.srccc.in/register എന്ന ലിങ്കിലൂടെ അപേക്ഷ നൽകാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ 31. വിശദവിവരം www.srccc.in എന്ന വെബ് സൈറ്റിൽ ലഭിക്കും.
സർട്ടിഫിക്കറ്റ് പ്രോഗ്രാം:
അപേക്ഷിക്കാം
കോട്ടയം: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ എസ്ആർസി കമ്മ്യൂണിറ്റി കോളജിൽ സർട്ടിഫിക്കറ്റ് ഇൻ മോസ്‌കിറ്റോ ഇറാഡിക്കേഷൻ ആൻഡ് കമ്മ്യൂണിറ്റി ഹെൽത്ത് പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. യോഗ്യത: പത്താം ക്ലാസ് അഥവാ തത്തുല്യം. വിദൂരവിദ്യാഭ്യാസരീതിയിൽ നടത്തപ്പെടുന്ന കോഴ്‌സിന് ആറു മാസമാണ് കാലാവധി. https://app.srccc.in/register എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷ നൽകാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 31. വിശദവിവരം www.srccc.in എന്ന വെബ് സൈറ്റിൽ ലഭിക്കും.