06 October, 2016 01:34:12 PM
നടി മോഹിനി ജനിച്ചത് ബ്രാഹ്മണ കുടുംബത്തില്‍ മഹാലക്ഷ്മിയായി, ഇപ്പോള്‍ ക്രിസ്റ്റീന
തഞ്ചാവൂരിലെ ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച മഹാലക്ഷ്മി സിനിമയ്ക്ക് വേണ്ടിയാണ് മോഹിനി എന്ന് പേര് മാറ്റിയത്. 2013 ലായിരുന്നു നടി മോഹിനി ക്രിസ്ത്യന്‍ മതം സ്വീകരിച്ചതായ വാര്‍ത്ത ആരാധകരെ തേടിയെത്തിയത്. മോഹിനി എന്ന പേര് ഉപേക്ഷിച്ച് ക്രിസ്റ്റീനയായി മതംമാറി സുവിശേഷ പ്രചരണരംഗത്ത് സജീവമാണ് ഈ അഭിനേത്രി ഇപ്പോള്‍.
വിവിധ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ കണ്ട നായിക സുവിശേഷ പ്രചരണം നടത്തുന്നത് ആളുകളില്‍ കൗതുകമാണ് തീര്‍ക്കുന്നത്. അത്തരത്തില്‍ നടി സുവിശേഷ പ്രചരണം നടത്തുന്ന വീഡിയോ ഓണ്‍ലൈനില്‍ തരംഗമായിരിക്കുന്നു. പോണ്ടിച്ചേരി ഉപ്പളം സെന്‍റ് സേവ്യേര്‍സ് പള്ളിയില്‍ വിശ്വാസികള്‍ക്ക് മുന്നില്‍ മതംമാറിയതിനെക്കുറിച്ച് സംസാരിക്കുന്ന വീഡിയോയാണ് ഫേസ്ബുക്കില്‍ പ്രചരിക്കുന്നത്.
മുകേഷ് കുമാറാണ് ഹോളിക്രോസ് ടിവി കഴിഞ്ഞ വര്‍ഷം അപ് ലോഡ് ചെയ്ത മോഹിനി ക്രിസ്റ്റീനയുടെ മതപ്രഭാഷണ വീഡിയോ ഷെയര്‍ ചെയ്തത്. കടുത്ത വിഷാദരോഗത്തിന് അടിമയായതിന് പിന്നാലെ വീട്ടിലെ ജോലിക്കാരി നല്‍കിയ ബൈബിള്‍ വായിച്ചെന്നും ബൈബിള്‍ വിഷാദ രോഗത്തില്‍ നിന്ന് മോചനം നല്‍കിയെന്നും മതംമാറ്റ വേളയില്‍ മോഹിനി പറയുന്നു.
നല്ലൊരാളെ വിവാഹം കഴിച്ചിട്ടും കൈ നിറയെ സമ്പാദ്യമുണ്ടായിട്ടും കാരണമില്ലാതെ തനിക്ക് ഭര്‍ത്താവിനെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. ജീവിതത്തില്‍ തനിക്ക് തൃപ്തിയുണ്ടായില്ല. പിശാചിന്‍റെ വേലയായിരുന്നു ഇതെല്ലാം. പിശാചിനെ എതിര്‍ക്കാന്‍ യേശു കൂടെ വേണം. അതിനാണ് മതംമാറിയത്. മൂന്ന് തവണ വിവാഹജീവിതം വേണ്ടെന്ന് വയ്ക്കാന്‍ തോന്നി. അതില്‍ നിന്നെല്ലാം രക്ഷപ്പെടുത്തിയത് യേശുവാണെന്നും ക്രിസ്റ്റീന പറയുന്നു.
മനസ്സ് വല്ലാതെ ഉലഞ്ഞപ്പോള്‍,ഒരു പ്രളയത്തില്‍ അകപ്പെട്ടതായി സ്വപ്നം കണ്ടു. ആ പ്രളയത്തില്‍ അകപ്പെട്ടിരിക്കുകയാണ് ഞാന്‍. ആ പ്രളയമത്രയും ഞാന്‍ ചെയ്ത പാപങ്ങളായിരുന്നു. ഈ പ്രളയത്തില്‍ നിന്ന് ഈ പാപത്തില്‍ രക്ഷപ്പെടുത്തു ന്നയാളായിരിക്കും എന്‍റെ ദൈവമെന്ന് ഞാന്‍ വിശ്വസിച്ചു. അപ്പോഴാണ് മറുവശത്ത് ഒരു കര കണ്ടത്. ഇവിടെ ഒരുപാട് നായകന്മാരുണ്ട്. ഋതിക് റോഷനുണ്ട്.
വിജയും അജിത്തും ഒക്കെ സുന്ദരന്മാരാണെന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഇവരെക്കാളും സുന്ദരനായ ഒരാളെയാണ് ഞാന്‍ സ്വപ്നത്തില്‍ കണ്ടത്. ഇതിനെക്കാളും അഴകുള്ള ഒരാളെ ഒരിക്കലും കണ്ടിട്ടില്ല. വയലറ്റ് കളര്‍ വസ്ത്രമിട്ട് ഒരാളെയാണ് കണ്ടത്. തോളറ്റം വരെ മുടിയുള്ള നീണ്ട താടിയുള്ള രവിവര്‍മ്മയുടെ പെയിന്റിങ് പോലെയുള്ള ഒരു രൂപം. കാട്ടുവാസിയെ പോലെ ഒരു ആളെയാണ് കണ്ടത്. അവരുടെ അടുത്താണ് ഒരു ബോട്ട് കണ്ടത്. ആ ബോട്ടിലേക്ക് കനവില്‍ കണ്ട അഴകന്‍ വിരല്‍ ചൂണ്ടി. ജീസസ് ആയിരുന്നു ഈ രൂപമെന്നും ക്രിസ്റ്റീനയായ മോഹിനി
പഞ്ചാബി ഹൗസിലെ ഊമപ്പെണ്ണും പരിണയത്തിലെ അന്തര്‍ജനവുമെല്ലാം മോഹിനിയില്‍ ഭദ്രമായിരുന്നു. അതുകൊണ്ടൊക്കെയാകാം മലയാളികളുടെ മനസില്‍ തഞ്ചാവൂര്‍ കാരി ഒരിടം നേടിയത്. 90 കളുടെ അവസാനം ഒരു പിടിനല്ല ചിത്രങ്ങളില്‍ ഭാഗമായ മോഹിനി വിവാഹ ശേഷം സിനിമയില്‍ നിന്നും ചെറിയൊരു ഇടവേളയെടുക്കുകയും മമ്മൂട്ടിയുടെ വേഷം എന്ന ചിത്രത്തിലൂടെ മലയാളസിനിമയിലേക്ക് തിരിച്ചു വരുകയും ചെയ്തു. മോഹന്‍ ലാല്‍ സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിലിറങ്ങിയ ഇന്നത്തെ ചിന്താവിഷയം , സുരേഷ് ഗോപി നായകനായ കലക്ടര്‍ തുടങ്ങിയ ചിത്രങ്ങളിലാണ് മോഹിനിയെ അവസാനമായി സ്ക്രീനില്‍ കാണുന്നത്.