25 October, 2024 06:16:33 PM


തമിഴ്‌നാട്ടില്‍ ട്രെയിന്‍ പാളം തെറ്റി; ആളപായമില്ല



ചെന്നൈ: ട്രെയിൻ പാളം തെറ്റൽ തുടർക്കഥയാകുന്നു. ആസമില്‍ നിന്ന് ചെന്നൈ വഴി കന്യാകുമാരിയിലേക്ക് പോവുകയായിരുന്ന വിവേക് എക്‌സ്പ്രസ് ആണ് ഇന്ന് തമിഴ്നാട് കാട്ട്പാടിയില്‍ പാളം തെറ്റിയത്. ബ്രേക്കിങ് സംവിധാനത്തിലെ തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ആളപായമില്ല. കോച്ചുകളില്‍ നിന്നുള്ള ബന്ധം വേര്‍പ്പെട്ട് എന്‍ജിന്‍ ട്രാക്കില്‍ നിന്ന് തെന്നി മാറുകയായിരുന്നു. റെയില്‍വേ പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് പൊലീസ് അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 951