10 October, 2024 04:08:30 PM


വിമാനത്താവളത്തിൽ നിന്നും വീട്ടിലേയ്ക്ക് മടങ്ങവെ പ്രവാസിയെ കാറിലെത്തിയ സംഘം ആക്രമിച്ചു



കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും വീട്ടിലേയ്ക്ക് മടങ്ങവെ പ്രവാസിയെ കാറിലെത്തിയ സംഘം ആക്രമിച്ചു. ഇന്ന് പുലർച്ചെ 4.30 ഓടെ കോഴിക്കോട് പിലാശ്ശേരി സ്വദേശി ​ഷറഫുദ്ദീനാണ് മർദ്ദനമേറ്റത്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പിലാശ്ശേരിയിലെ വീട്ടിലേയ്ക്ക് പോവുന്ന വഴി കോഴിക്കോട് മുണ്ടിക്കൽതാഴത്ത് വെച്ച് ആണ് ആക്രമണം ഉണ്ടായത്. അഞ്ച് കാറുകളിൽ എത്തിയ സംഘം തടഞ്ഞു നിർത്തുകയായിരുന്നു. ഇരുമ്പ് ദണ്ഡ് ഉപയോ​ഗിച്ച് കാറിന്റെ ​ഗ്ലാസ് അടിച്ചു പൊട്ടിച്ചായിരുന്നു ആക്രമണം. ഷറഫുദ്ദീനും ആക്രമണത്തിൽ പരിക്കേറ്റു. സംഭവസമയത്ത് ഷറഫുദ്ദീനും ബന്ധുവായ നാഫിസ് നിഹാലുമാണ് കാറിൽ ഉണ്ടായിരുന്നത്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K