02 October, 2024 06:20:09 PM


ഗാന്ധിജയന്തി: രോഗികൾക്ക് ആഹാരവുമായി ശക്തിനഗർ റസിഡന്‍റ്സ് അസോസിയേഷൻ



ഏറ്റുമാനൂർ : ഗാന്ധി ജയന്തിയുടെ ഭാഗമായി ഏറ്റുമാനൂർ ശക്തിനഗർ റസിഡന്റ്‌സ് അസോസിയേഷൻ അതിരമ്പുഴ ആശുപത്രിയിലെ കിടപ്പുരോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്തു. അതിരമ്പുഴ ഗ്രാമ പഞ്ചായത്ത്‌ വാർഡ് മെമ്പർ രജിത ഹരികുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ ദിനേശ് ആർ ഷേണായ്, സെക്രട്ടറി ബി സുനിൽകുമാർ, ട്രഷറർ എൻ വിജയകുമാർ, ജി മാധവൻകുട്ടി നായർ, ബി അരുൺകുമാർ, എം എസ് അപ്പുകുട്ടൻ നായർ, എ വി പ്രദീപ്കുമാർ, അമ്മിണി സുശീലൻ നായർ, ശ്രീകല രാജു, രാജി മുരളി മേനോൻ തുടങ്ങിയവർ നേതൃത്വം നൽകി.

അസോസിയേഷന്റെ ഉണർവ് 2024 പദ്ധതിയുടെ ഭാഗമായുള്ള ആഹാരവിതരണം എല്ലാ മാസവും തുടരുന്ന പ്രവർത്തനമാണ്. ഒക്ടോബർ 2 മുതൽ ഒരാഴ്ച അസോസിയേഷൻ സേവനവാരം ആയി ആചരിക്കുകയാണ്. ഈ കാലയളവിൽ എല്ലാ അംഗങ്ങളും അവരവരുടെ വീടും പരിസരവും (വീടിനോട് ചേർന്നുള്ള വഴിയും പൊതുസ്ഥലവും ഉൾപ്പെടെ) സ്വയം വൃത്തിയാക്കി സൂക്ഷിക്കാൻ ആഹ്വാനം ചെയ്തിട്ടുമുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K