18 September, 2024 11:35:02 AM


ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ അന്വേഷണം: തീരുമാനം ഇന്ന്, നിര്‍ണായക യോഗം തിരുവനന്തപുരത്ത്



കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രത്യേക അന്വേഷണസംഘം ഇന്ന് യോഗം ചേരും. റിപ്പോർട്ടിന്മേലുള്ള തുടർനടപടികളിൽ ഇന്ന് തീരുമാനമെടുക്കും. റിപ്പോർട്ട്‌ വായിച്ച സംഘാംഗങ്ങൾ ഇന്ന് ക്രൈം ബ്രാഞ്ച് മേധാവിക്ക് റിപ്പോർട്ട്‌ നൽകും. സ്വമേധയാ കേസെടുക്കേണ്ട മൊഴികളുണ്ടെങ്കിൽ അറിയിക്കും. സാക്ഷികളുടെ മൊഴിയെടുക്കുന്നതിലും തീരുമാനം ഉണ്ടാകും. വനിത ഐപിഎസ് ഉദ്യോഗസ്ഥരാണ് മൊഴി എടുക്കുക.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്ന മൊഴികള്‍ അന്വേഷണ സംഘത്തിലെ അംഗങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതിന്റെ പകര്‍പ്പ് എടുക്കാന്‍ അനുവാദമില്ല. മുഴുവന്‍ മൊഴികളും എല്ലാവര്‍ക്കും നല്‍കിയിട്ടില്ലെന്നാണ് വിവരം. അതേസമയം റിപ്പോര്‍ട്ടിലെ മൊഴികളെന്ന പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകളോട് അന്വേഷണ സംഘം പ്രതികരിച്ചിട്ടില്ല.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K