17 September, 2024 07:20:09 PM


ഏറ്റുമാനൂരിൽ വികസന സെമിനാറും പുസ്തക പ്രകാശനവും 22 ന്



ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ ജനകീയ വികസന സമിതിയുടെ നേതൃത്വത്തില്‍ വികസന സെമിനാറും 'ഏറ്റുമാനൂര്‍ പെരുമ' പുസ്തക പ്രകാശനവും സെപ്റ്റംബര്‍ 22-ന് രാവിലെ 9ന് നന്ദാവനം ഓഡിറ്റോറിയത്തില്‍ നടക്കും. വികസനസെമിനാര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് ഉദ്ഘാടനം ചെയ്യും. റസിഡന്‍സ് അസോസിയേഷന്‍ അപക്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്‍റ് കെ.എം.രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിക്കും.

'ഏറ്റുമാനൂര്‍ പെരുമ' പുസ്തകപ്രകാശനം 11.15 ന് അഡ്വ.ഫ്രാന്‍സീസ്‌ ജോര്‍ജ് എം.പി. കെ.സുരേഷ്‌കുറുപ്പിന് ആദ്യപ്രതി നല്‍കിക്കൊണ്ട് നിര്‍വഹിക്കും. ജനകീയ വികസനസമിതി പ്രസിഡന്‍റ് ബി.രാജീവ് അധ്യക്ഷത വഹിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തും. എം.എല്‍.എ.മാരായ മോന്‍സ്‌ജോസഫ്, അനൂപ് ജേക്കബ്, ചാണ്ടി ഉമ്മന്‍ എന്നിവര്‍ സമ്മാനവിതരണം നടത്തും. രാവിലെ കുട്ടികള്‍ക്കായി ചിത്രരചനാമത്സരം സാബു രാമന്‍ ഉദ്ഘാടനം ചെയ്യും. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K