25 August, 2024 02:52:14 PM


ഉടയേണ്ട വിഗ്രഹങ്ങള്‍ ഉടയണം; മോഹൻലാലിന് പ്രതികരണശേഷി നഷ്ടപ്പെട്ടു - ഷമ്മി തിലകൻ



തിരുവനന്തപുരം: എഎംഎംഎ അധ്യക്ഷൻ മോഹൻലാലിനെതിരെ രൂക്ഷ വിമർശനവുമായി ഷമ്മി തിലകൻ. താര സംഘടനയുടെ പ്രസിഡൻ്റിന് പ്രതികരണ ശേഷി നഷ്ടപ്പെട്ടു. സർവാധികാരം പ്രസിഡന്റിനാണ്. ഉപ്പ് തിന്നവർ വെള്ളം കുടിക്കും. ഉടയേണ്ട വിഗ്രഹങ്ങൾ ഉണ്ട്. അത് ഉടയട്ടേയെന്നും ഷമ്മി തിലകൻ പറഞ്ഞു. സിനിമ മേഖലയിൽ യഥാർത്ഥത്തിൽ ഒറ്റപ്പെടലിന്റെ ഇര താനാണ്. സിനിമയിലെ അടുത്ത സുഹൃത്തിന്റെ മകളുടെ വിവാഹത്തിന് ക്ഷണിക്കാതിരിക്കാൻ താര സംഘടന ഇടപെട്ട സംഭവം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാരോപണം നേരിടുന്ന സിദ്ദിഖിന് മുന്നിൽ കാരണം കാണിക്കൽ നോട്ടീസിന്റെ പേരിൽ ഹാജരാകാൻ കഴിയില്ലെന്ന് പറഞ്ഞതിനാണ് എഎംഎംഎയിൽ നിന്ന് പുറത്താക്കിയത്. സിദ്ദിഖിനെതിരെ ആരോപണം ഉന്നയിച്ച പെൺകുട്ടിയെ അറിയില്ല. തിലകൻ്റെ ശാപമുണ്ട് എന്ന് സിദ്ദിഖ് അടക്കം പറഞ്ഞിട്ടുണ്ട്. കോംപറ്റീഷൻ കമ്മീഷനിൽ പിഴ അടച്ചത് എഎംഎംഎയുടെ ലക്ഷക്കണക്കിന് രൂപയാണ്. ചിലർ ചെയ്ത തെറ്റിന് ചാരിറ്റിക്ക് ഉപയോഗിക്കേണ്ട സംഘടനയുടെ പണം പിഴയടക്കാനായി ഉപയോ​ഗിച്ചുവെന്നും ഷമ്മി തിലകൻ കൂട്ടിച്ചേർത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K