21 August, 2024 05:20:11 AM
ശക്തമായ കാറ്റും മഴയും: കേരളത്തിൽ പലയിടത്തും നാശനഷ്ടങ്ങൾ
കോട്ടയം : അറബികടലിൽ കേരള തീരത്തെ ചക്രവാത ചുഴി സ്വാധീനം. കേരളത്തിലെ തെക്കൻ ജില്ലകളിൽ ശക്തമായ മഴയും കാറ്റും. മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റ് വീശുകയാണ്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയും ( >15mm /hour) മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റും. പുലർച്ചെ വീശിയടിച്ചു തുടങ്ങിയ കാറ്റിൽ പലയിടത്തും നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.
അടുത്ത 3 മണിക്കൂറിനുള്ളിൽ തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ അറിയിപ്പിന് തൊട്ടുപിന്നാലെ തന്നെ മഴയോടുകൂടി കാറ്റ് വീശിയടിക്കുകയായിരുന്നു.